BY AISWARYA
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ അവതാരിക രംഗത്തേക്ക് ഇറങ്ങിവന്ന രഞ്ജിനി ഏറെ വൈകാതെ തന്നെ പ്രേക്ഷക ജനശ്രദ്ധ പിടിച്ചു പറ്റി. ബിഗ് ബോസ്സ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി. ചൈനാടൗണ്‍ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെ രഞ്ജിനി സിനിമയിലേക്കും് കടന്നു വന്നു. 2000 ലെ മിസ് കേരള പട്ടം ചൂടിയിട്ടുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ എന്‍ട്രി എന്ന സിനിമയില്‍ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.
താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗായികയും സുഹൃത്തുമായ രഞ്ജിനി ജോസിനൊപ്പമുള്ള സ്വിമ്മിങ് പൂളിലെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.സ്വിമ്മിംഗ് സൂട്ടിലെ രഞ്ജിനിമാരുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രങ്ങള്‍ കാണാം..