BY AISWARYA
മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന പുഴു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഔട്ടായി. കയ്യില്‍ തോക്കുമായി കാറില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുളളത്. നവാഗതയായ റത്തീന ശര്‍ഷാദാണ് ചിത്രത്തിന്റെ സംവിധാനം.
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉള്‍പ്പടെയുളള പ്രമുഖ സംവിധായകരോടപ്പം പ്രവര്‍ത്തിച്ച് മലയാള സിനിമയില്‍ വര്‍ഷങ്ങളായുളള പരിചയമുളള ആളാണ് റത്തീന. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങീ പ്രമുഖ താരനിരയാണ് ചിത്രത്തിലുളളത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം ഡിസ്ട്രീബ്യൂഷനെത്തിക്കുന്നത്.