പുതിയ വിശേഷം ഒന്നും പറയാന്‍ ആയിട്ടില്ല! “വിശേഷ” വാർത്തയെ കുറിച്ച് അലീന!

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് എലീന പടിക്കൽ. അവതാരകയായും നടിയായും താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് ബോസ്സിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തെ തുടർന്നാണ് രോഹിത്തും എലീന പടിക്കലും വിവാഹിതരായത്. ഏഴുവർഷത്തെ പ്രണയത്തെ തുടർന്നായിരുന്നു അലീന പടിക്കൽ വിവാഹിതയായത്. വിവാഹത്തിന് ശേഷം അലീന ഗര്‍ഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ തന്നെ കുറിച്ച് വന്ന ഗര്‍ഭ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് താരം.

എനിക്കും രോഹിത്തിനും ആദ്യം കുറച്ച് പക്വത വരട്ടെ. എന്നിട്ട് ആലോചിക്കാം അടുത്ത ആള്‍ വരുന്ന കാര്യം. ഇപ്പോള്‍ ജീവിതം പരമാവധി ആഘോഷിക്കാനാണ് ഞങ്ങളുടെ തീരുമാനം. രോഹിത്തും ഇപ്പോള്‍ ബിസിനസ്സില്‍ വലിയ തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ വന്ന എന്റെ ഗര്‍ഭ വാര്‍ത്തകളില്‍ ഒന്നും യാതാെരു സത്യവും ഇല്ല. പുതിയ വിശേഷം ഒന്നും പറയാന്‍ ഇപ്പോള്‍ ആയിട്ടില്ല എന്നും അലീന പറഞ്ഞു. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയിലാണ് അലീന മനസ് തുറന്നത്.


ഇരുവരും ഇരു മതസ്തരായിരുന്നു എന്നത് ചെറിയ പ്രശ്‌നമായിരുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോട് മാത്രമേ വിവാഹിതര്‍ ആകൂ എന്ന് അലീനയും രോഹിത്തും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കല്യാണം കഴിച്ചില്ലെങ്കിലും തന്നില്‍ കുഴപ്പമൊന്നും ഇല്ല, പക്ഷെ മറ്റൊരു കല്യാണത്തിന് നിര്‍ബന്ധിക്കരുത്, അത് ഉണ്ടാവില്ല എന്ന ഡയലോഗില്‍ വീട്ടുകാര്‍ വീണു പോകുകയായിരുന്നു എന്നാണ് അലീന പറയുന്നത്.

കല്യാണ ശേഷവും ജീവിതത്തില്‍ യാതൊരു മാറ്റങ്ങളും ഇല്ല എന്ന് നടി പറയുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. രണ്ട് പേരും എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നവരായത് കൊണ്ട് വഴക്ക് പോലും ഉണ്ടാവാറില്ല. താന്റെ കരിയറുമായി മുന്നോട്ടു പോകുന്നതിലും രോഹിത്ത് എല്ലാ പിന്തുണയും നല്‍കുന്നുണ്ട് എന്നും അലീന പറഞ്ഞു

Related posts