പിഷൂ അല്ല…അച്ഛാന്നു വിളിക്കെടാ…പിഷാരടിയ്ക്ക് ജന്മദിനാശംസകളോടപ്പം മഞ്ജു ഷെയര്‍ ചെയ്ത വീഡിയോ വൈറല്‍

BY AISWARYA
കോമഡി താരത്തിനപ്പുറം രമേശ് പിഷാരടി ബഡായി ബംഗ്ലാവിലെ കൗണ്ടറുകളുടെ രാജാവാണ്. താരത്തിന് കോമഡിയെ പോലെ അഭിനയവും ഇണങ്ങുമെന്ന് കാണിച്ച സിനിമകളാണ് പോസിറ്റീവ്, കപ്പല്‍ മുതലാളി എന്നിവ. ഇന്ന് രമേശ് പിഷാരടിയുടെ പിറന്നാളാണ്. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍ പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അച്ഛനും മകനുമായുളള വീഡിയോ ആണ് മഞ്ജു ഷെയര്‍ ചെയ്തത്. വീഡിയോയില്‍ രമേശ് തന്റെ മകനെ എടുത്തു കൊണ്ട് അച്ഛന്റെ പേര് പറയിക്കുകയാണ്. കുഞ്ഞിനോട് അച്ഛന്റെ പേര് എന്താണെന്ന് ചോദിക്കുമ്പോള്‍ പിഷൂ എന്ന് നിഷ്‌കളങ്കമായി കുട്ടി മറുപടി പറയുന്നുണ്ട്. പിഷൂ അല്ല അച്ഛാന്ന് വിളിക്കെടാ എന്നു പറഞ്ഞുകൊടുക്കുന്ന രമേശ് പിഷാരടിയെയും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കടിച്ചും പിറന്നാള്‍ ആശംസകളുമായി എത്തിയത്.

Related posts