BY AISWARYA
സാജന്‍ ബേക്കറി എന്ന ചിത്രത്തിന് ശേഷം അരുണ്‍ ചന്ദു ഗോകുല്‍ സുരേഷിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗഗനചാരി. ഇന്ന് ഗോകുല്‍ സുരേഷിന്റെ പിറന്നാളായിരിക്കെ, ബെര്‍ത്ത്‌ഡേ വിഷസ് അറിയിച്ചുകൊണ്ടുളള ഗഗനചാരി ടീമിന്റെ വീഡിയോ ആണ് സര്‍പ്രൈസായിട്ടുളളത്. ഇന്‍സ്റ്റാഗ്രാമിലെ അരുണ്‍ ചന്ദിന്റെ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അരുണ്‍ചന്ദിനൊപ്പം ചുവടുവെക്കുന്ന ഗോകുല്‍ സുരേഷാണ് വീഡിയോയില്‍ ഉളളത്.
ഗോകുലിനൊപ്പം അജുവര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ശിവ സായിന്റേതാണ് തിരക്കഥയും സംഭാഷണവും. സുര്‍ജിത്ത് എസ് പൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുളളത്.അനാര്‍ക്കലി മരിക്കാര്‍,ഗണേഷ് കുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്ന ‘ഗഗനചാരി ‘ എന്ന ചിത്രം ഒരു ‘ സയന്‍സ് ഫിക്ഷന്‍ മോക്കുമെന്ററി’ പതിപ്പിലാണ് പ്രേക്ഷകരുടെ അടുക്കല്‍ എത്തുന്നത്.