പിറന്നാള്‍ കേക്ക് ഊതികെടുത്തുന്നതിനിടെ മുടിയില്‍ തീപിടിച്ചു; 40 ഇതുവരെ എന്ന ക്യാപ്ഷനില്‍ വീഡിയോ വൈറല്‍

BY AISWARYA

അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍ താരവും നടിയും ഫാഷന്‍ ഡിസൈനറുമാണ് നിക്കോള്‍ റിച്ചി.കഴിഞ്ഞ ദിവസം താരത്തിന്റെ 40-ാം  പിറന്നാള്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗംഭീരമായാണ് ആഘോഷിച്ചത്. എന്നാല്‍ അതിനിടെ ഉണ്ടായ ദുരന്തമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പിറന്നാള്‍ കേക്ക് ഊതികെടുത്തുന്നതിനിടെ താരത്തിന്റെ മുടിക്ക് തീപിടിക്കുകയായിരുന്നു. ഈ വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ”40 ഇതുവരെ” എന്ന അടിക്കുറിപ്പിലാണ് വീഡിയോ പോസ്റ്റ് ചെയിരിക്കുന്നത്.

നിക്കോളിന്റെ ഫോട്ടോ പ്രിന്റ് ചെയ്ത രീതിയിലുള്ള കേക്കായിരുന്നു ഉണ്ടായിരുന്നത്. കേക്കിന് ചുറ്റുമായി കത്തിച്ചു വെച്ച മെഴുകുതിരികള്‍ ഊതിക്കെടുത്തുന്നതിനിടെ രണ്ട് വശങ്ങളില്‍ നിന്നും മുടിക്ക് തീപിടിക്കുകയായിരുന്നു. ഒരു ഭാഗത്തെ തീ അടുത്തുണ്ടായിരുന്ന ആള്‍ പെട്ടെന്നുതന്നെ കെടുത്തിയെങ്കിലും മറു ഭാഗത്ത് തീ ആളി പടരുകയായിരുന്നു. ഇത് കണ്ട് പേടിച്ച് ഒച്ചവയ്ക്കുന്ന നിക്കോളിനേയും വീഡിയോയില്‍ കാണാം.ഞെട്ടിക്കുന്ന വീഡിയോ കണ്ട് നിരവധി താരങ്ങളാണ് കമന്റുമായി എത്തുന്നത്. എന്നാല്‍ നടിയുടെ ഭര്‍ത്താവും ഗായകനുമായ ജോയല്‍ മാഡന്‍ വീഡിയോ കണ്ട് കുറിച്ചത് സോ ഹോട്ട് എന്നാണ്. പിറന്നാള്‍ ആശംസകള്‍ നേരുന്നതിനൊപ്പം നിരവധി പേര്‍ താരത്തിന്റെ സുഖവിവരവും അന്വേഷിക്കുന്നുണ്ട്.

 

Related posts