പാരിസ് ഫാഷൻ ഷോയെ വെല്ലുന്ന സ്റ്റൈലിൽ ഗീതു മോഹൻദാസും കൂട്ടരും :മൂത്തോന്റെ ആഘോഷങ്ങൾ കഴിഞ്ഞിട്ടില്ല

ഫാഷൻ ഷോകളെ വെല്ലുന്ന സ്റ്റൈലിൽ അതീവ ഗ്ലാമറസ്സായി ആഘോഷങ്ങളുമായി ഗീതു മോഹൻദാസും നിവിൻ പോളിയും.

മൂത്തോന്റെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല എന്ന അടിക്കുറിപ്പോടുകൂടി സംവിധായിക ഗീതു മോഹൻദാസ് തന്റെ ഫേസ്ബുക്ക്‌ പേജിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിന്റെ യുവ സൂപ്പർ താരം നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ ലോകമെങ്ങും അംഗീകാരങ്ങൾ നേടി മുന്നേറുകയാണ്. ഇതിനിടയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ അന്യദേശ പ്രദർശനങ്ങൾക്കായി മറ്റ് രാജ്യങ്ങളിൽ പോയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇന്ന് മൂത്തോന്റെ ടെലിവിഷൻ പ്രീമിയർ നടക്കുന്നതിന്റെ ഭാഗമായാണ് ഗീതു ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ കാണാം…

Related posts

Leave a Comment