അർജന്ൈറൻ ഇതിഹാസ ഫുട്ബോൾ താരം ഡിയോഗോ മറഡോണയെ അനുസ്മരിച്ച് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ മറഡോണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പോർച്ചുഗൽ താരത്തിന്റെ അനുസ്മരണം. ഞാൻ എന്റെ സുഹൃത്തിന് ഗുഡ് ബൈ പറയുന്നു, ലോകം അതിന്റെ അനശ്വര പ്രതിഭയ്ക്കും. എക്കാലത്തെയും മികച്ച കളിക്കാരനാണ് അദ്ദേഹം. സമാനതകൾ ഇല്ലാത്ത ഇന്ദ്രജാലക്കാരൻ. വളരെ പെട്ടന്നാണ അദ്ദേഹം പോയത്. മറഡോണ ബാക്കിവയ്ക്കുന്ന വിടവ് നികത്താൻ സാധിക്കാത്തതാണ്. നിത്യശാന്തി നേരുന്നു, അങ്ങ് ഒരിക്കലും വിസ്മൃതിയിൽ ആകില്ല- ക്രിസ്റ്റ്യാനോ ട്വിറ്ററിൽ കുറിച്ചു.
ഒരുനാൾ നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാം -പെലെ*
ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാമെന്ന് പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ദുഃഖകരമായ വാർത്ത. എനിക്ക് എെൻറ സുഹൃത്തിനെ നഷ്ടമായി. ലോകത്തിന് ഇതിഹാസത്തേയും. അദ്ദേഹത്തിെൻറ കുടുംബത്തിന് ദൈവം ഈ വിട വാങ്ങൽ താങ്ങാനുള്ള ശക്തി നൽകട്ടേയെന്നും പെലെ പറഞ്ഞു. ലോകകപ്പ് നേടിയ മറഡോണയുടെ ചിത്രം പങ്കുവെച്ചായിരുന്നു പെലെയുടെ കുറിപ്പ്.
മറഡോണയുടെ വിയോഗം കായികലോകത്തിന്റെ നഷ്ടമെന്ന് സച്ചിൻ
അനുശോചിച്ചു ക്രിക്കറ്റ് ലോകംഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വേർപാടിൽ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകം. ഫുട്ബോളിനും ലോക കായിക മേഖലയ്ക്കും ഏറ്റവും മികച്ചൊരു താരത്തെ നഷ്ടമായെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ അനുസ്മരിച്ചു.
എന്റെ ഹീറോ ഇനിയില്ലെന്ന് മുൻ ഇന്ത്യൻ നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയും അനുസ്മരിച്ചു. എന്റെ ഭ്രാന്തൻ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു, നിങ്ങൾ കാരണമാണ് ഞാൻ ഫുട്ബോൾ കണ്ടത് – ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.
മറഡോണയുടെ വേർപാടിൽ ഏറെ ദുഖമുണ്ടെന്ന് യുവരാജ് സിഗും ട്വീറ്റ് ആഘോഷിക്കാൻ നിരവധി നിമിഷങ്ങൾ സമ്മാനിച്ച ഞങ്ങളുടെ ബാല്യകാല താരമായിരുന്നു മറഡോണയെന്നും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലും ഓർമകളിലും ജീവിക്കുമെന്നും സുരേഷ് റെയ്നയും അനുസ്മരിച്ചു.
കായിക ലോകത്തെ തലമുറകളെ പ്രചോദിപ്പിച്ച മികച്ച താരമായിരുന്നു മറഡോണയെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോണ് ഓർമിച്ചു. മറഡോണ എന്ന പ്രതിഭ കാരണമാണ് താൻ ഫുട്ബോൾ കണ്ട് വളർന്നതെന്ന് മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർധന ട്വിറ്ററിൽ കുറിച്ചു.
മറഡോണയുടെ വേർപാട് വലിയ ആഘാതമാണെന്ന് മുഹമ്മദ് കൈഫും ട്വീറ്റ് ചെയ്തു.