നീണ്ട പത്തുവര്‍ഷമായി ഞാന്‍ കാത്തിരുന്ന ആള്‍ എത്തിയെന്ന് മംമ്ത മോഹന്‍ദാസ്…

BY AISWARYA

മലയാളത്തിന്റെ മിന്നും താരമാണ് മംമ്തമോഹന്‍ ദാസ്. വേറിട്ട അഭിനയ മികവിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് മഞ്ഞ നിറത്തിലുളള കരേര എസ് എന്ന പോര്‍ഷെ കാറിനൊപ്പമുളള മംമ്തയുടെ ചിത്രങ്ങളാണ്. ഇത് വെറുമൊരു കാര്‍ അല്ല, പതിറ്റാണ്ടായി ഞാന്‍ കാത്തിരിക്കുന്ന എന്റെ സ്വപ്‌നമാണെന്നും മംമ്ത പറയുന്നു.

താരം കാത്തിരിക്കുന്നത് വേറെയാരെയുമല്ല, ജര്‍മ്മന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡലിനെയാണ്.എന്റെ പ്രിയപ്പെട്ട സൂര്യപ്രകാശമേ,,,നിങ്ങള്‍ക്കായി ഞാന്‍ പതിറ്റാണ്ടായി കാത്തിരിക്കുന്നുവെന്ന അടിക്കുറിപ്പിനോടപ്പം മംമ്ത പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇതിനോടകം താരത്തിന്റെ പോസ്റ്റിന് ലൈക്കടിച്ചും കമന്റുമായെത്തിയും ആരാധകരും കൂടെ കൂടി.

Related posts