[Sassy_Social_Share]
നിവാർ കൊടുങ്കാറ്റിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മുടങ്ങിയ കോവിഡ് ബാധിതനായിരുന്ന യുവഡോക്ടർ മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ ഡോ. ശുഭം ഉപാധ്യായ(30) ആണ് മരിച്ചത്. ശുഭം ഉപാധ്യായുടെ ശ്വാസകോശത്തെ വൈറസ് ബാധിച്ചിരുന്നു.
ശ്വാസകോശം മാറ്റിവയ്ക്കൽ മാത്രമായിരുന്നു ഏക പോംവഴി. എന്നാൽ നിവാർ കൊടുങ്കാറ്റിനെ തുടർന്ന് മധ്യപ്രദേശിലായിരുന്ന ഡോക്ടറെ ചെന്നൈയിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഇതോടെ ശസ്ത്രക്രിയ മുടങ്ങുകയായിരുന്നു.
ബുന്ധേൽഖന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് ശുഭം. ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ 96 ശതമാനവും വൈറസ് ബാധിച്ചിരുന്നു. കൊവിഡ് രോഗികളെ പരിചരിച്ചിരുന്ന ഡോക്ടറെ ഒക്ടോബർ 28നാണ് വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.