നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയ വേദിയിൽ താര ദമ്പതികൾ ദിലീപും കാവ്യയും. ഒപ്പം മകൾ മീനാക്ഷിയും

[Sassy_Social_Share]

അഭിനയത്തിലും സംവിധാനത്തിലും ഒരു പോലെ മികവ് തെളിച്ച നാദിർഷയുടെ മകൾ ആയിഷ നാദിർഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങളാണ് ഇപ്പൊൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.ഉപ്പള ലത്തീഫിന്റെ മകൻ ബിലാലാണ് വരൻ. നാദിർഷയുടെയും ആയിഷയുടെയും അടുത്ത സിനിമാ സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ ഏറെ തിളങ്ങി നിന്നത് താരദമ്പതികളായ ദിലീപും കാവ്യ മാധവനുമാണ്.മകൾ മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. നമിത പ്രമോദും വിവാഹ നിശ്ചയത്തിന് സജീവ സാന്നിധ്യമായി.നാഥാർഷയുടെ 2 മക്കളിൽ മൂത്തയാളാണ് ആയിഷ. . ഇളയമകൾ കദീജ.ഷാഹിലയാണ് ഭാര്യ. ആയിഷ ടിക് ടോക്കിലും വളരെ സജീവമായിരുന്നു. മീനാക്ഷിയും ആയിഷയും തമ്മിലുള്ള ടിക് ടോക്ക് വീഡിയോകൾ ഹിറ്റായിരുന്നു.
വർഷങ്ങളായുള്ള സുഹൃത്തുകളാണ് നാദിർഷയും ദിലീപും. നാദിർഷയുടെ അടുത്ത ചിത്രം കേശു ഈ വീടിന്റെ നാഥനിൽ ദിലീപ് ആണ് നായകൻ. പലപോഴും മീനാക്ഷിയും നമിതയും ആയിഷയും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സഹൃത്ത് വിവാഹിതയാകുന്നു എന്ന ഹാഷ്ടാഗിനൊപ്പമാണ് നമിത ചിത്രങ്ങൾ പങ്കുവെച്ചത്.

Related posts