നമിത പ്രമോദിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫേക്ക് അക്കൗണ്ട്; വ്യാജനെ കയ്യോടെ പിടിച്ച് നമിത

BY AISWARYA

ചലച്ചിത്ര താരങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ അക്കൗണ്ടുകള്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. ഒഫീഷ്യല്‍ അക്കൗണ്ട് കൂടാതെ, ചിലതെല്ലാം നടത്തുന്നത് അവരുടെ ഫാന്‍ ഗ്രൂപ്പുകളാവും. ഫാന്‍ ഗ്രൂപ്പുകള്‍ പലപ്പോഴും അവരുടെ പ്രിയ താരങ്ങളുടെ പ്രവര്‍ത്തികളും വിജയാഘോഷങ്ങള്‍ക്കും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ ഇതിനെല്ലാം പുറമെ പ്രവര്‍ത്തിക്കുന്ന ഫേക്ക് അക്കൗണ്ടുകള്‍ പലപ്പോഴും പൊല്ലാപ്പാവാറുണ്ട്. നടി നമിത അത്തരമൊരു ഫേക്ക് അക്കൗണ്ട് കണ്ടെത്തി രംഗത്തുവന്നിരിക്കുകയാണ്.

നമിതയുടെ പേരും അധികം വ്യക്തമല്ലാത്ത ചിത്രവും ചേര്‍ത്തുകൊണ്ട് നമിത പ്രമോദ് എന്ന പേരില്‍ ഇപ്പോള്‍ ഒരു ഇന്‍സ്റ്റഗ്രാം വ്യാജ പ്രൊഫൈല്‍ ആരോ നിര്‍മ്മിച്ചിരിക്കുകയാണ്. ഈ പ്രൊഫൈലിന് 82 ഫോളോവേഴ്സുമുണ്ട്. എത്രയും വേഗം ഈ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞുകൊണ്ടാണ് നമിത സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തിട്ടുള്ളത്.

അക്കൗണ്ട് പ്രൈവറ്റ് ആയതിനാല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് മാത്രമേ ഉള്ളടക്കം കാണാന്‍ കഴിയൂ. 43 പോസ്റ്റുകള്‍ ഇതുവരെയായി ഉണ്ട് എന്ന കാര്യവും വ്യക്തമാണ്. അതിനാല്‍ താരത്തിന്റെ വിവരങ്ങള്‍ ഏതുവിധത്തില്‍ ഉപയോഗപ്പെടുത്തി എന്ന കാര്യവും വ്യക്തമല്ല. എത്രയും വേഗം അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ നമിത പറയുന്നുണ്ട്.രജനി, ഈശോ തുടങ്ങിയ ചിത്രങ്ങള്‍ ഇനി നമിതയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളാണ.്

Related posts