നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു…

BY AISWARYA

തെലുങ്ക്- തമിഴ് ചിത്രങ്ങളിലെ നിറസാന്നിധ്യമായ അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴിലെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുഷ്‌ക. നേരത്ത പലതവണ അനുഷ്‌ക ഷെട്ടിയുടെ വിവാഹ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അപ്പോഴൊക്കെ താരം ഇടപെട്ട് തിരുത്തലുകള്‍ വരുത്തി. അതേസമയം ഏറ്റവും പുതിയ വാര്‍ത്തയോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെലുങ്ക് സംവിധായകനുമായാണ് അനുഷ്‌കയുടെ വിവാഹമെന്നു സൂചനയുണ്ട്. മുമ്പ് ഇവരുടെ രണ്ടു സിനിമകളില്‍ താരം അഭിനയിച്ചുവെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹ ചടങ്ങ് തീരുമാനിച്ചുവെന്നും ഇ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാഹുബലി ഹിറ്റായതിനു പിന്നാലെ അതിലെ നായകനായ പ്രഭാസിന്റെയും അനുഷ്‌കയുടെയും വിവാഹ വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് നടി രംഗത്തെത്തിയിരുന്നു. പ്രഭാസിനെ കഴിഞ്ഞ 15 വര്‍ഷമായി എനിക്കറിയാം. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ രണ്ടുപേരും അവിവാഹിതരായതിനാലാകാം വിവാഹ വാര്‍ത്തകള്‍ വരുന്നത്. മാത്രമല്ല, പല സിനിമകളിലും ജോഡികളായി അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ ഞങ്ങള്‍ വിവാഹിതാരാകാന്‍ പോകുന്നു എന്ന വാര്‍ത്ത ശരിയല്ല. ഇനി അത്തരം വാര്‍ത്തകള്‍ നല്‍കരുതെന്നും വിവാഹമുണ്ടെങ്കില്‍ അതു നിങ്ങളെ അറിയിക്കാമെന്നും അനുഷ്‌ക പറഞ്ഞിരുന്നു. പിന്നീട് രഞ്ജി ട്രോഫിയിലെ താരവുമായും ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരനുമായും നടി വിവാഹിതരാകുന്നുവെന്ന തരത്തില്‍ വാര്‍ത്ത വന്നു. അതേസമയം ഏറ്റവും പുതിയ വിവാഹവാര്‍ത്തയില്‍ താരം ഇതുവരെ പ്രതികരിക്കാത്തതും ശ്രദ്ധേയമായി.

 

 

 

 

 

 

Related posts