ദിലീപിന്റെ പുതിയ ചിത്രം, മോഹന്‍ലാലിന്റെ ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്‍- ഉദയ കൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തിരക്കഥാകൃത്ത് ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു. ഈ കൂട്ടുകെട്ടില്‍ ഒടുവിലായി ചിത്രീകരണം പൂര്‍ത്തിയായത് മോഹന്‍ലാലിന്റെ ആറാട്ട് ആയിരുന്നു.റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിനുശേഷം ദിലീപിനൊപ്പം ഒരു സിനിമ ചെയ്യാന്‍ പദ്ധതി ഇടുകയാണ് ഇവര്‍. വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് സംവിധായകന്‍ അജയ് വാസുദേവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മോഹന്‍ലാലിന്റെ ആറാട്ട് അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ റിലീസ് ഒക്ടോബറില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചു. അടിപൊളി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Related posts