തുമ്പപ്പൂവിലെ വീണയായി മൃദുല വിജയ്;പുതിയ സിരീയലിനെക്കുറിച്ച്…

BY AISWARYA

ഏഷ്യാനെറ്റിലെ സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സിരീയലിലൂടെയാണ് മൃദുല പ്രേക്ഷകരുടെ മിന്നും താരമായത്. രോഹിണി എന്ന കഥാപാത്രത്തിലെത്തിയ മൃദുല ഏറെ വൈകാതെ സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമായി. രോഹിണിയുടെ ഭര്‍ത്താവായി അരുണ്‍ രാഘവനായിരുന്നു എത്തിയിരുന്നത്. ഇവരുടെ ജോഡി ഹിറ്റായതോടെ പൂക്കാലം വരവായി എന്ന സീ ടിവിയിലെ പരമ്പരയിലും ഒരുമിച്ചെത്തി.

ഇപ്പോഴിതാ ഏറ്റവും പുതിയ പ്രോജക്ടിനെക്കുറിച്ചാണ് മൃദുല മനസ്സ് തുറക്കുന്നത്.മഴവില്‍ മനോഹരമയില്‍ ഉടന്‍ സംപ്രേഷണം ആരംഭിക്കാന്‍ പോകുന്ന തുമ്പപ്പൂ എന്ന സീരിയലില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പേര് വവീണ എന്നാണ്. പുതിയ സീരിയലിന്റെ ഭാഗമാകുന്നതിന്റെ സന്തോഷത്തോടപ്പം വീണയായി രൂപമാറ്റം വരുത്തുന്നതിന്റെ ചിത്രങ്ങളും മൃദുല ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഒരു നാട്ടിന്‍പ്പുറത്തുകാരിയാണ് വീണ എന്ന കഥാപാത്രമെന്ന് മൃദുലയുടെ വാക്കുകളില്‍ നിന്ന് മനസിലാവും.

കഴിഞ്ഞ ജൂലൈ 7 നായിരുന്നു മൃദുല സീരിയല്‍ താരമായ യുവ കൃഷ്ണയെ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും ശേഷമുളള എല്ലാവിശേഷങ്ങളും മൃദുല സോഷ്യല്‍ മീഡിയയിലൂടെ ആരാധാകരെ അറിയിക്കാറുണ്ട്. കുടുംബവിളക്ക് സീരിയലിലൂടെ ശീതള്‍ ആയിട്ടെത്തിയ പാര്‍വ്വതി വിജയ്, മൃദുലയുടെ സഹോദരിയാണ്. പാര്‍വ്വതി കുടുംബവിളക്കിലെ തന്നെ ക്യാമറാമാനെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. നേരത്തെ സഹോദരി പാര്‍വ്വതി ഗര്‍ഭിണിയാണെന്ന സന്തോഷവും മൃദുല സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

 

 

 

 

 

Related posts