തിരുപ്പതിയെ വണങ്ങി നയന്‍താരയും വിഘ്‌നേശും

BY AISWARYA

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. തന്റെ കരിയറില്‍ ഗ്ലാമര്‍ റോളുകളിലാണ് താരം ഏറെ തിളങ്ങിയത്. സൂപ്പര്‍ താരങ്ങളോട് ഒപ്പവും മുന്‍നിര സംവിധായകരുടെയും ചിത്രങ്ങളില്‍ അഭിനയിക്കാനായി. സംവിധായകന്‍ വിഘ്നേശും നയന്‍താരയും പ്രണയത്തിലാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നാണ് എന്നറിയാനായി ആരാധകര്‍ ഒരേ മനസ്സോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആന്ധ്രയിലെ തിരുപ്പതിയില്‍ താരം പ്രതിശ്രുത വരന്‍ വിഘ്‌നേശ് ശിവനൊപ്പം എത്തിയതാണ് വാര്‍ത്തയായത്.

കഴിഞ്ഞ ദിവസമാണ് ആന്ധ്രയിലെ തിരുപ്പതിയില്‍ നയന്‍താരയും വിഘ്‌നേശും ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. എന്നാല്‍ വിവാഹത്തിന് മുന്നോടിയായി ക്ഷേത്രത്തിലെത്തിയാതാവാം എന്നൊക്കെയാണ് വാര്‍ത്തകള്‍ പരക്കുന്നത്. വിഘ്‌നേശിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ നയന്‍താരയും സാമന്തയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അതിനാല്‍ സിനിമയുടെ ആവശ്യങ്ങള്‍ക്കായും എത്തിയാതാമെന്നൊക്കെയാണ് പാപ്പരാസികള്‍ അടക്കം പറയുന്നത്.

കുറച്ചു നാളുകള്‍ക്കു മുമ്പ്് സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെ താരം തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി സൂചിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ചോ നിശ്ചയത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. ഈ അടുത്തിടെ ബോളിവുഡ് ഖാനായ ഷാരൂഖ് ഖാന്റെ ചിത്രത്തില്‍ നിന്നും നയന്‍താര പിന്‍മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് കാരണം വിവാഹം ഉടനെ നടക്കാന്‍ പോവുന്നത് കൊണ്ടാണെന്നും പ്രചരിച്ചു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകന്‍ ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഡബിള്‍ റോളിലെത്തും. കൂടാതെ അച്ഛനും മകളുമായാണ് ഷാരൂഖ് – നയന്‍താര എത്തുന്നതെന്നതും വാര്‍ത്ത വന്നിരുന്നു.

 

 

 

 

Related posts