താന്‍ നാഗ ചൈതന്യയെ ചുംബിച്ചിട്ടില്ല; ലവ് സ്റ്റോറിയിലെ ചുംബന രംഗത്തെ കുറിച്ച് സായ് പല്ലവി

BY AISWARYA

മലയാളിത്തമുളള സായ് പല്ലവി വീണ്ടും തെലുങ്കിലെത്തി ആരാധാകരെ കൈയിലെടുത്തിരിക്കുകയാണ്. തമിഴില്‍ മാരി 2 വില്‍ ധനുഷിനൊപ്പമെത്തി ചടുലമായ നൃത്തചുവടുകളില്‍ തിളങ്ങിയിരുന്നു.നാഗ ചൈതന്യ നായകനായ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ലൗ സ്റ്റോറി സൂപ്പര്‍ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല്ലവിയുടേയും നാഗ ചൈതന്യയുടേയും നൃത്തവും കെമിസ്ട്രിയുമെല്ലാം ആരാധകര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു.ചിത്രത്തില്‍ സായ് പല്ലവിയുടെ നൃത്തം കണ്ട് തെലുങ്കിലെ സൂപ്പര്‍താരങ്ങളടക്കം അഭിനന്ദിച്ചിരിക്കുകയാണ്. പല്ലവിയുടെ നൃത്തം കണ്ട് ആവേശത്തിലായെന്നാണ് സൂപ്പര്‍ താരം മഹേഷ് ബാബു ട്വീറ്റ് ചെയ്തത്.

ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നാഗചൈതന്യയുമായി ഒരു ചുംബന രംഗമുണ്ട്. ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ പുതിയ കാലത്ത് നടീനടന്മാരില്‍ പലരും തയ്യാറാണെങ്കിലും സായ് പല്ലവി ഇതില്‍ നിന്നും വിട്ടു നിന്നിരുന്നു.സായ് പല്ലവി തന്റെ ‘നോ കിസ്സിംഗ് റൂള്‍’ നിലപാട് മാറ്റിയോ എന്നാണ് ആരാധകരുടെ സംശയം.

ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് താരം.ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് പല്ലവി ഈ രംഗത്തെ കുറിച്ച് പറയുന്നതെന്ന് ഫിലിംഫെയര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ രംഗത്തില്‍ താന്‍ യഥാര്‍ത്ഥത്തില്‍ നാഗ ചൈതന്യയെ ചുംബിച്ചിട്ടില്ലെന്നാണ് സായ് പല്ലവി പറയുന്നത്. താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്നും അതിനോട് താത്പര്യമില്ലെന്നും നടി വ്യക്തമാക്കി.തനിക്ക് താത്പര്യമില്ലാത്ത രംഗങ്ങള്‍ അഭിനയിക്കാന്‍ സംവിധായകന്‍ ശേഖര്‍ കമ്മുല ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. ക്യാമറാമാന്‍ സമര്‍ത്ഥമായി ചിത്രീകരിച്ച രംഗമാണ് അതെന്നും താനും നാഗചൈതന്യയും യഥാര്‍ത്ഥത്തില്‍ ചുംബിച്ചിട്ടില്ലെന്നും നടി പറയുന്നു.

Related posts