”തലൈവിയാകാന്‍ ശരീരത്തില്‍ ഒരിക്കലും മായാത്ത സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാക്കേണ്ടിവന്നു”: കങ്കണ റനൗട്ട്

BY AISWARYA

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പകര്‍ത്തുന്ന തമിഴ് സിനിമ തലൈവിയിക്ക് വേണ്ടി നടി കങ്കണ റനൗട്ട് നടത്തിയ മേക്കോവര്‍ ആരാധകരെ ഒന്നടങ്കം അമ്പരിപ്പിച്ചിരുന്നു. 6 മാസത്തിനിടെ ശരീരം ഭാരം വ്യത്യാസപ്പെട്ടപ്പോഴുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഏകദേശം 20 കിലോ ഭാരമാണ് കങ്കണ ജയലളിതയാവാനായി കൂട്ടിയത്. 6 മാസം കൊണ്ട് ഭാരം കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്തതോടെ ശരീരത്തില്‍ ഒരിക്കലും മായാത്ത സ്‌ട്രെച്ചു മാര്‍ക്കുകള്‍ ഉണ്ടാക്കേണ്ടിവന്നു എന്ന് തുറന്ന് പറയുകയാണ് താരം ഇപ്പോള്‍. 20 കിലോ കൂട്ടുകയും പിന്നീട് 6 മാസത്തിനുള്ളില്‍ മറ്റൊരു സിനിമയ്ക്കു വേണ്ടി വീണ്ടും സീറോ സൈസ് ആവുകയും ആയിരുന്നു.

മുപ്പതുകളിലുള്ള തന്റെ ശരീരത്തിലെ പല കാര്യങ്ങളും ഇത് താറുമാറാക്കിയെന്നും. ഒരിക്കലും മായാത്ത സ്‌ട്രെച്ച് മാര്‍ക്കുകളും ഉണ്ടായതായി താരം തുറന്നു പറയുന്നു. പക്ഷേ കലയ്ക്ക് വിലയുണ്ട്, പലപ്പോഴും ആ വില എന്നത് കലാകാരന്റെ സ്വയം സമര്‍പ്പണമാകും എന്ന് കങ്കണ കുറിച്ചു. ഇതിനോടപ്പം ഭാര വ്യത്യാസം പ്രകടമാക്കുന്ന ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചു.

എ. എല്‍ വിജയാണ് തലൈവി സംവിധാനം ചെയ്തത്. ചിത്രത്തില്‍ എം. ജിയാറായി അരവിന്ദ് സാവാമിയും ശശികലയായി ഷംനാ കാസിമുമാണ് വേഷമിട്ടത്.

 

 

 

 

Related posts