[Sassy_Social_Share]
ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നു മുതല്‍ ദിനംപ്രതി 4000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. 100 വിവാഹങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും ഇളവുകൾ നടപ്പാക്കുക. അതേസമയം ശബരിമല തീർഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കാനും ചീഫ് സെക്രട്ടറി തല യോഗത്തിൽ ധാരണയായി.