BY AISWARYA
പൃഥ്വിരാജിനൊപ്പം ഉണ്ണിമുകുന്ദനും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രം ഭ്രമം ഒക്ടോബര്‍ ഏഴിന് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും.ഛായാഗ്രാഹകനായ രവി കെ. ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണ് ഭ്രമം. സസ്പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍പ്പെടുന്ന ക്രൈം ത്രില്ലറാണ് ചിത്രം.
മംമ്താ മോഹന്‍ദാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എപി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാഷി ഖന്ന, സുധീര്‍ കരമന, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. ലൈന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്‌സ് ബിജോയ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.