[Sassy_Social_Share]
തപാൽ വോട്ട് ചെയ്യാനുള്ള മാർഗനിർദേശമായി
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് ചെയ്യാനുള്ള മാർഗനിർദേശമായി. വോ ട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നുവരെ കോവിഡ് സ്ഥിരീകരിച്ചവർക്കോ ക്വാറന്റൈനിലുള്ളവർക്കോ ആണ് തപാൽ വോട്ട് സൗകര്യം.
തലേദിവസം വൈകിട്ട് മൂന്നിനു ശേഷം രോഗം സ്ഥിരീകരിക്കുന്നവർക്ക് വോട്ടെടുപ്പ് ദിവസം അവസാന മണിക്കൂറിൽ (വൈകിട്ട് അഞ്ച് മുതൽ ആറ് വരെ മറ്റ് വോട്ടർമാർ, ടോക്കണ് ലഭിച്ചവർ തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തിയ ശേഷം) പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. ഇക്കാര്യങ്ങൾ വിശദീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

സർക്കാർ നിയോഗിക്കുന്ന അധികാരപ്പെടുത്തിയ ആരോഗ്യ ഓഫീസർമാരാണ് (ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ) പ്രത്യേക സമ്മതിദായകരുടെ സാക്ഷ്യപ്പെ ടുത്തിയ പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) തയാറാക്കുക. വോട്ടെടുപ്പ് നടത്തുന്ന ദിവസത്തിന് പത്ത് ദിവസം മുൻപ് മുതൽ വോട്ടെടുപ്പ് നടത്തുന്ന ദിവസം വരെ യുള്ള കാലയളവിലെ പട്ടികയാണ് തയാറാക്കുക.
മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപ്പെടുത്തിയ പട്ടികയിലുള്ള വോട്ടർമാർക്ക് സ്പെഷൽ പോളിംഗ് ഓഫീസറും പോളിംഗ് അസിസ്റ്റന്റുമാണ് സ്പെഷൽ പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യുക. പ്രത്യേക പോളിംഗ് ഓഫീസർ നൽകുന്ന പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിച്ചതായി ഫാറം 19 ബിയിൽ ഒപ്പിട്ട് നൽ കേണ്ടതാണ്.
സ്പെഷൽ പോളിംഗ് ഓഫീസർ നൽകുന്ന അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് തിരികെ നൽകിയാൽ സത്യപ്രസ്താവനയും പോസ്റ്റൽ ബാലറ്റും ലഭിക്കും. സ്പെഷൽ വോട്ടർ സത്യപ്രസ്താവന സ്പെഷൽ പോളിംഗ് ഓഫീസർ മുമ്പാകെ ഒപ്പിടുക. അതിനു ശേഷം ഫാറം 16ലെ സത്യപ്രസ്താവന പ്രത്യേക പോളിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

പിന്നീട് സ്പെഷൽ വോട്ടർ വീടിനകത്തു പോയി രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ചുകൊണ്ടാകണം വോട്ട് രേഖപ്പെടുത്തേണ്ടത്. പ്രത്യേക സമ്മതിദായകൻ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പറും സത്യപ്രസ്തവനയും വെവ്വേറെ കവറിൽ ഇടണം. ഇതിനു ശേഷം കവർ ഒട്ടിച്ച് മൂന്നാ മത്തെ കവറിൽ അവ ഉള്ളടക്കം ചെയ്ത് ഒട്ടിച്ച് വരണാധികാരിക്ക് നൽകുന്നതിനായി സ്പെഷൽ പോളിംഗ് ഓഫീസർക്ക് കൈമാണം.
പോസ്റ്റൽ ബാലറ്റ് ഇപ്രകാരം സ്പെഷൽ പോളിംഗ് ഓഫീസർക്ക് കൈമാറുവാൻ താൽപര്യമില്ലാത്തവർ ആൾവശമോ തപാൽ വഴിയോ വരണാധികാരിക്ക് എത്തിക്കേണ്ട താണ്. പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിച്ചതിന് സമ്മതിദായകന് പ്രത്യേക പോളിംഗ് ഓഫീസർ രസീത് നൽകും.
വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നു വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം അന്നേ ദിവസം വൈകിട്ട് അറിന് മുമ്പ് പൂർത്തീകരിക്കണം. സ്പെഷ്യൽ ബാലറ്റിനുവേണ്ടി നേരിട്ട് അപേക്ഷിക്കുന്ന സ്പെഷ്യൽ വോട്ടർമാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാ ജരാക്കണം.
പോസ്റ്റൽ ബാലറ്റ് സ്വീകരിച്ച ശേഷം വോട്ട് രേഖപ്പെടുത്തി സ്പെഷൽ കൈമാറാത്തവർക്ക് ബാലറ്റ് സ്വീകരിച്ചതിന് തെളിവായി പ്രത്യേക പോളിംഗ് ഓഫീസർക്ക് രസീത് നൽകണം. ഇത്തരം കേസുകളിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സമ്മതിദായകനെ സഹായിക്കുന്നതിനായി ഫാറം 16 ലെ പ്രഖ്യാപനം സ്പെഷൽ പോളിംഗ് ഓഫീസർ അല്ലെങ്കിൽ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് പേപ്പറും മറ്റ് ഫാറങ്ങളും രജിസ്റ്റേർഡ് തപാൽ വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലുടെയോ വരണാധികാരിക്ക് ആ വാർഡിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുമ്പായി എത്തിക്കേണ്ടതാണ്.