കൂടെ അഭിനയിക്കുന്നവരുടെ കമന്റ് കേള്‍ക്കുമ്പോള്‍ ഒന്ന് കൊടുക്കാന്‍ തോന്നിയിട്ടുണ്ട്- തെസ്‌നി ഖാന്‍ അനുഭവം തുറന്ന് പറയുന്നു

BY AISWARYA

മലയാള സിനിമയിലേക്ക് ഹാസ്യതാരമായിട്ടാണ് തെസ്‌നി ഖാന്‍ കടന്നുവന്നത്. തെസ്‌നി അഭിനയിച്ച സീനുകളിലൊരോന്നിലും നര്‍മ്മത്തിന്റെ ശേഷിപ്പുകള്‍ കാണാം. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലൂടെ താരം മനസ് തുറക്കുകയാണ്.
സിനിമയില്‍ താന്‍ പിന്നിട്ട വഴികളിലെ രസകരമായ ഓര്‍മ്മകളും അനുഭവങ്ങളുമാണ് പങ്കുവെക്കുന്നത്. എല്ലാറ്റിനും ഉപരി ഇപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കാറുണ്ടെും അതിന്റെ കാരണവും വെളിപ്പെടുത്തുകയാണ് താരം.

പലപ്പോഴും കൂടെ അഭിനയിക്കുന്നവരുടെ കമന്റ് കേള്‍ക്കുമ്പോള്‍ ഒന്ന് കൊടുക്കാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ അവര്‍ ആരൊക്കെയെന്നു ഇപ്പോള്‍ പറയുന്നില്ല. പുതിയൊരു പ്രോജക്ട് തുടങ്ങാന്‍ പോവുന്നു എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് പറ്റിയ റോള്‍ പടത്തില്‍ ഉണ്ടെങ്കില്‍ നോക്കണം എന്ന് പറയുന്നതില്‍ എന്താണുളളതെന്നും തെസ്‌നി ചോദിക്കുന്നു. താന്‍ നിരന്തരം അവസരങ്ങള്‍ ചോദിക്കുന്ന വ്യക്തിയാണെന്നും ഇനിയും ചോദിക്കുമെന്നും അവര്‍ തുറന്നടിക്കുന്നു. സിനിമയില്‍ അവസരങ്ങള്‍ എപ്പോഴും ഇങ്ങോട്ട് കൊണ്ടുവന്ന് തരില്ല. ഏത് മേഖലയില്‍ നില്‍ക്കണമെങ്കിലും താന്‍ പാതി ദൈവം പാതിയാണ്. നമ്മള്‍ നന്നായി ശ്രമിക്കണം.

വേദിയില്‍ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരിക്കല്‍ വേദിയില്‍ നിന്നും ഇറങ്ങി ഓടിയാലോയെന്ന് വരെ ആലോചിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. സംതിങ് സ്‌പെഷ്യല്‍ എന്ന ബാലചന്ദ്ര മേനോന്റെ ഷോയ്ക്ക് പോയപ്പോള്‍ ഒരു മാജിക് ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. ഡാന്‍സിങ് സ്റ്റിക്ക് എന്നായിരുന്നു ആ പരിപാടിയുടെ പേര്. നമ്മള്‍ ഡാന്‍സ് ചെയ്യുന്നത് പോലെ സ്റ്റിക്കും ഡാന്‍സ് ചെയ്യുന്നതാണ് അതിന്റെ ഹൈലറ്റ്. വേദിയില്‍ ലൈറ്റ് സിസ്റ്റം നിയന്ത്രിക്കുന്നത് ഒരു പാകിസ്താനിയാണ്. പരിപാടി കാണിക്കുന്നതിന് മുമ്പ്് തന്നെ ബാലചന്ദ്രന്‍ സര്‍ പോയി അദ്ദേഹത്തിന് ചില നിര്‍ദേശങ്ങള്‍ കൊടുത്തിരുന്നു. ഞാന്‍ പരിപാടി കാണിക്കുന്ന സമയത്ത് ലൈറ്റ് ഡിം ആക്കണം എന്നതായിരുന്നു ആ നിര്‍ദേശം. അങ്ങനെ ഞാന്‍ സ്റ്റേജില്‍ എത്തി പരിപാടി ആരംഭിച്ചു. അന്ന് ബീനയാണ് എന്നെ അസിസ്റ്റ് ചെയ്യുന്നത്. ഞാനും സ്റ്റിക്കുമൊക്കെ ഡാന്‍സ് ആരംഭിക്കുകയും ചെയ്തു.പരിപാടി ലൈറ്റ് സിസ്റ്റം നിയന്ത്രിക്കുന്ന ആള്‍ക്കും വളരെ ഇഷ്ടമായി. ഇഷ്ടമായെന്ന്് മാത്രമല്ല, പുള്ളി വേദിയിലെ ലൈറ്റ് മൊത്തം ഇടുകയും ചെയ്തു. അതോടെ പരിപാടി പാളി. ഫ്രണ്ടില്‍ ഇരിക്കുവന്നര്‍ ഒക്കെ ‘അയ്യേ.. നൂല് കാണുന്നേ എന്നും പറഞ്ഞ് കൂക്കി വിളിക്കാന്‍ തുടങ്ങി. അപ്പോള്‍ എങ്ങനെയെങ്കിലും ഒന്ന് ഇറങ്ങിയോടിയാല്‍ മതിയെന്നായിരുന്നു ചിന്തയെന്നും തെസ്‌നിഖാന്‍ ഓര്‍ത്തെടുക്കുന്നു.

വല്യ അഭിനേത്രിയൊന്നും അല്ലെങ്കിലും ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിപ്രായം നേടാന്‍ സാധിച്ചു. മലയാളത്തിലെ ഏറ്റവും വലിയ നടിമാരായ സീമ, ശാരദ എന്നിവരൊക്കെ ഞാന്‍ ചെയ്ത കന്യക എന്ന കഥാപാത്രത്തിന് സമാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തേയും ഇന്നത്തേയും വസ്ത്രധാരണത്തില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. അന്ന് ഇത്തരം കഥപാത്രങ്ങള്‍ വസ്ത്ര ധാരണത്തില്‍ ഒരുപാട് എക്‌സ്‌പോസ് ആണ്. എന്നാല്‍ എന്നോട് വി.കെ പ്രകാശ് പറഞ്ഞത,് ചുരിദാര്‍ ധരിച്ച് സാധാരണ ഒരു വ്യക്തിയെ പോലെ ചെയ്താല്‍ മതിയെന്നാണ്. ആ സമയത്ത് കാറിലൊക്കെ പോവുമ്പോള്‍ നമ്മള്‍ പുറത്തേക്ക് കൂടുതല്‍ ശ്രദ്ധിക്കും. ഇങ്ങനെയുള്ള ആള്‍ക്കാരുടെ മാനറിസങ്ങള്‍ എങ്ങനെയാണെന്നും അറിയുകയായിരുന്നു ലക്ഷ്യമെന്നും തെസ്‌നി അഭിമുഖത്തില്‍ പറയുന്നു.

 

 

 

 

 

 

 

 

 

Related posts