‘കുഞ്ഞു നില’ യുടെ ആദ്യ വിമാനയാത്ര…യാത്രയുടെ എക്‌സൈറ്റ്‌മെന്റ് അവള്‍ക്കില്ലെങ്കിലും എനിക്കുണ്ടെന്ന് പേളിമാണി..വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

BY AISWARYA

ബിഗ്‌ബോസിലൂടെ പ്രണയത്തിലായ താരങ്ങളാണ് ശ്രീനിഷും പേളി മാണിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍, കുഞ്ഞ് നിലയുടെ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. സൈമ അവാര്‍ഡില്‍ കുഞ്ഞുമായി എത്തിയ ഇവരുടെ ചിത്രങ്ങളും ഏറെ വാര്‍ത്തയായതാണ്. ഇപ്പോഴിതാ നിലയുമായിട്ടുളള ഇവരുടെ ആദ്യ വിമാന യാത്രയുടെ വിശേഷങ്ങളാണ് പേളി തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

 

ഞങ്ങളുടെ പാക്കിംങ് എല്ലാം കഴിഞ്ഞു , അവള്‍ക്കായി കുഞ്ഞുപെട്ടിയും കൂടെയുണ്ട്. ലിസ്റ്റൗട്ട് ചെയ്തതൊക്കെ എടുത്തുവച്ചതായും പേളി പറയുന്നു. കുഞ്ഞിനെയുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന്റെ ആകാംഷയ്‌ക്കൊപ്പം ആശങ്കയും പേളി വീഡിയോയില്‍ പങ്കുവെക്കുന്നു. യാത്രയുടെ എക്‌സൈറ്റ്‌മെന്റ് അവള്‍ക്കില്ലെങ്കിലും എനിക്കതു വേണ്ടുവോളമുണ്ടെന്നും യാത്രയിക്കിടെ പേളി പറയുന്നുണ്ട്. വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായെത്തുന്നത്. ഐലവ് യൂ ഓള്‍, താങ്ക് യൂ ഫോര്‍ ട്രാവലിംങ് അസ് എന്നായിരുന്നു പേളി കമന്റിട്ടത്.

 

കുഞ്ഞുനിലയുടെ വിമാനയാത്രയെക്കുറിച്ച് താരം നേരത്തെ ആരാധകര്‍ക്ക് സൂചന നല്‍കിയിരുന്നു.

 

Related posts