”എന്നെ വച്ച് എപ്പോ പടം എടുക്കും എന്നു കൂടി പറ” രഞ്ജിത്തിന്റെ പോസ്റ്റിന് മറുപടിയായി വിജയ്ബാബു

BY AISWARYA

സണ്ണി എന്ന മലയാളച്ചിത്രം ആമസോണ്‍ പ്രൈമില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഷെയര്‍ ചെയ്ത പോസ്റ്റിന് രസകരമായ കമന്റ് ചെയ്തിരിക്കുകയാണ് യുവനടനും നിര്‍മ്മാതാവുമായ വിജയ് ബാബു.

വിജയ് ബാബുവില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് സു സു സുധിയില്‍ ആ പേരില്‍ ഒരു കഥാപാത്രം തന്നെ ഉണ്ടായത്. അതിനും മുന്നേ ഡ്രീംസ് ആന്റ് ബിയോണ്ട് മോളി ആന്റിയുമായി ലോഞ്ച് ചെയ്യാന്‍ ഞങ്ങളുടെ കൂടെ നിന്നതും വിജയ് തന്നെ. പിന്നീട് നിര്‍മ്മാതാവായി,നടനായി. എന്നെ പോലും നടനാക്കാന്‍ ശ്രമിച്ചു. ആട് 2 ല്‍ പക്ഷേ ജയസൂര്യയുടെ ബുദ്ധിപരമായ ഇടപെടല്‍ കാരണം അത് സംഭവിച്ചില്ല. സണ്ണി ഷൂട്ട് ചെയ്യുമ്പോള്‍ ചോദിക്കാതെ തന്നെ അഡ്വ. പോളിന് വിജയ്‌യുടെ ഫോട്ടോ ആണ് വെച്ചത്. ആ സ്വാതന്ത്യം ആണ് വിജയുമായുളള സൗഹൃദം. എന്നായിരുന്നു രഞ്ജിത്തിന്റെ പോസ്റ്റ്. ഇതിനു താഴെയാണ് വിജയ് ബാബു കമന്റുമായെത്തിയത്.

”ചോദിക്കാതെ എന്റെ പേര് എടുത്തു….എന്റെ ഫോട്ടോ എടുത്തു… ശബ്ദം എടുത്തിട്ടു…ഗസ്റ്റ് അപ്പിയറന്‍സ് എടുത്തു.. ഇതൊക്കെ എടുത്തത് ഞാന്‍ ബ്രദര്‍ ആയി കാണുന്ന രഞ്ജിത്ത് ശങ്കര്‍ ആണെന്ന് ഉളളതുകൊണ്ട് സന്തോഷം മാത്രം. എന്നെ വച്ച് എപ്പോ പടം എടുക്കും എന്നു കൂടി പറ’ എന്നായി വിജയ് ബാബു. ഈ കമന്റിനും രഞ്ജിത്തിന്റെ മറുപടിയെത്തി. എന്നെ നായകന്‍ ആക്കിയുളള ഫ്രൈഡേ പടം കഴിഞ്ഞ് മുതലാളി ബാക്കി ഉണ്ടെങ്കില്‍..ഇരുവരുടെയും പോസ്റ്റിനും കമന്റിനും പിന്നാലെ ലൈക്കടിച്ച് ആരാധകരും കൂടെ കൂടി.

 

 

 

 

 

 

 

 

 

 

 

 

Related posts