എനിക്കും മമ്മൂക്കയുടെ രാഷ്ട്രീയമാണ്! പ്രേക്ഷകശ്രദ്ധ നേടി ഇന്ദ്രൻസിന്റെ വാക്കുകൾ!

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ഇന്ദ്രൻസ്. ഹാസ്യതരമായി എത്തി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വേഷങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തെങ്കിലും തനിക്ക് ഒരിക്കലും ജാഡ വരില്ലെന്ന് താരം പറയുന്നു. എന്നാല്‍ ചില സമയത്ത് മുതിര്‍ന്ന ചിലരുടെ പെരുമാറ്റം കാണുമ്പോള്‍ ദേഷ്യം വരുമെന്നും ഇന്ദ്രന്‍സ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

എനിക്ക് ഒരിക്കലും ജാഡ വരില്ല. പക്ഷെ ചില സമയത്ത് ദേഷ്യം വരും. അത്രയും വിലയില്ലാത്ത രീതിയില്‍ ചിലര്‍ കാണുമ്പോള്‍ ക്ഷമയില്ലാതെ വരും. ഞാന്‍ പറഞ്ഞത് നമ്മുടെ മൂത്ത കക്ഷികളുടെ കാര്യമാണ്. ചിലപ്പോള്‍ ദേഷ്യം വന്ന് ചിലതൊക്കെ പറഞ്ഞത് പോകും. പുതിയ കുട്ടികളുമായി അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടില്ല. അവരില്‍ നിന്ന് തന്നെ കുറെ പഠിക്കാനുണ്ട്. ഇപ്പോള്‍ സിനിമയിലുള്ളത് മിടുക്കരായ പിള്ളേരാണ്.

തന്റെ രാഷ്ട്രീയനിലപാടുകളും അഭിമുഖത്തില്‍ ഇന്ദ്രന്‍സ് തുറന്ന് പറഞ്ഞു. ”മനസിനുള്ളില്‍ രാഷ്ട്രീയമുണ്ട്. മമ്മൂക്ക പറഞ്ഞ രാഷ്ട്രീയം തന്നെയാണ്. അത് എനിക്ക് വലിയ ഇഷ്ടം തോന്നിയ കാര്യമാണ്. എല്ലാവരുടെയും പിന്തുണയോടെയാണ് നമ്മള്‍ നില്‍ക്കുന്നത്. അപ്പോള്‍ നമുക്ക് വ്യക്തിപരമായ കാര്യങ്ങളുണ്ടെങ്കില്‍ നമ്മളുടെ ഉള്ളില്‍ ഇരിക്കട്ടെ. ആരെയും നോവിക്കാതെ നമുക്ക് നമ്മുടെ രാഷ്ട്രീയം വേണം. നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണം. പക്ഷെ ഇപ്പോള്‍ നമ്മളുടെ രാഷ്ട്രീയം സിനിമയാണ്. മനസില്‍ ഇടതുപക്ഷത്തോടാണ് ഇഷ്ടം.”-ഇന്ദ്രന്‍സ് പറഞ്ഞു.

Related posts