ഇഷ്ട വാഹനം മാരുതി 800 വീണ്ടും വരുന്നു…

വാഹന പ്രേമികളുടെ ഇഷ്ട വാഹനം മാരുതി 800 വീണ്ടും വരുന്നു.
800 സി സി യിൽ നിലവിലുള്ള ആൾട്ടോ 800 ദീർഘകാലമായി വിപണിയിൽ തുടരുന്ന സാഹചര്യത്തിലാണ് ഒരു മാറ്റം വേണമെന്ന തീരുമാനത്തിൽ കമ്പനി എത്തിയത്.

ആൾട്ടോ 800 ന് പകരമായി ഇത് വിപണിയിലെത്തും.

അങ്ങനെ വരാൻ പോകുന്ന പുതിയ മോഡലിന് പ്രതാപിയായിരുന്ന മാരുതി 800 മോഡലിന്റെ അതേ പേര് തന്നെ നൽകി പഴയ പ്രതാപ കാലം വീണ്ടും തിരിച്ചുകൊണ്ടുവരാനും, ധാരാളം ആളുകൾക്ക് അവരുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ സൃഷ്ടിക്കാനും ഇതുവഴി കഴിയും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

നിലവിലെ ആൾട്ടോയ്‌ക്കൊപ്പം ലഭ്യമായ അതേ 796 സിസി, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് പുതുതലമുറ മോഡൽ ലഭ്യമാക്കുക.

മാരുതി അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ ആൾട്ടോ 800-ന്റെ പിൻഗാമിയെ അവതരിപ്പിക്കുമെന്നാണ് സൂചന.

Related posts

Leave a Comment