ഇരുചക്ര വാഹനയാത്രക്കാരുടെ ഹെല്‍മെറ്റിന്റെ ഭാരം കുറയും

[Sassy_Social_Share]

ബി ഐ എസ് മാനദണ്ഡം പരിഷ്‌കരിച്ചു

ഇരുചക്ര മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കുള്ള ഹെല്‍മറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി. ഹെല്‍മറ്റുകളില്‍ ബി ഐ എസ് സര്‍ട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് എന്നിവ നിര്‍ബന്ധമാക്കി.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍, പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.എയിംസിലെ ഡോക്ടര്‍മാര്‍, ബി ഐ എസിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി, വിഷയം വിശദമായി പഠിച്ച ശേഷം 2018 മാര്‍ച്ചില്‍, ഭാരം കുറഞ്ഞ ഹെല്‍മറ്റിന് ശുപാര്‍ശ ചെയ്തുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ബിഐഎസ്, ഹെല്‍മറ്റ് നിര്‍മ്മാണത്തിന്റെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.ഇരുചക്രവാഹന ഉപയോക്താക്കള്‍ക്കായി, ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് ഉള്ള, ഹെല്‍മറ്റ് മാത്രമേ രാജ്യത്ത് നിര്‍മ്മിക്കുകയും വില്‍ക്കുകയുംചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതാണ് ഗുണമേന്മ നിയന്ത്രണ ഉത്തരവ്.ഇതുവഴി, രാജ്യത്ത് ഗുണമേന്മ കുറഞ്ഞ ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് തടയാന്‍ കഴിയും.

Related posts