ഇത് ജീവിതത്തിലെ പുതിയൊരു അധ്യായം, മഞ്ജുവിന് ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയ

BY AISWARYA

പഴയതിലും ചുറുചുറുക്കോടെ സിനിമയില്‍ തിരികെ എത്തിയിരിക്കുകയാണ് മലയാളികളുടെ ഇഷ്ടതാരം മഞ്ജുവാര്യര്‍. ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. കേരളത്തിലാദ്യമായി സ്വകാര്യ ടെലിവിഷന്‍ ചാനലിനിന്റെ ബ്രാന്‍ഡ് അംബാസിഡറായിരിക്കുകയാണ് മഞ്ജു. കഴിഞ്ഞ ദിവസമാണ് ദേശീയ നെറ്റ് വര്‍ക്കിന്റെ ഭാഗമായ വിനോദ ചാനല്‍ ‘സീ കേരള’ യുടെ ബ്രാന്‍ഡ് അംബാസിഡറായി മഞ്ജുവാര്യരെ പ്രഖ്യാപിച്ചത്. ഇത് ജീവിതത്തിലെ പുതിയൊരു അധ്യായം എന്നാണ് മഞ്ജു ഇതിനെ വിശേഷിപ്പിച്ചത്.

 

 

കേരളത്തില്‍ മറ്റൊരു ടെലിവിഷന്‍ ചാനലിനും ഇത്തരത്തില്‍ ഒരു ബ്രാന്‍ഡ് അംബാസിഡര്‍ ഇല്ല എന്ന പ്രത്യേകതയുമുണ്ട്. ലൂസിഫറിലും തമിഴ് ചിത്രമായ അസുരനിലും മഞ്ജു തിളങ്ങിയതോടെ സൈമ അവാര്‍ഡിലും മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടു.

സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ മഞ്ജു ആദ്യ ചിത്രത്തിലെ നായകനെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ 14 വര്‍ഷത്തെ ദാമ്പത്യം 2014 ല്‍ അവസാനിപ്പിക്കുകയായിരുന്നു. 14 വര്‍ഷം അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന മലയാളചിത്രത്തിലൂടെ വന്‍ തിരിച്ചു വരവാണ് നടത്തിയത്. തമിഴിലേക്കും അരങ്ങേറിയ മഞ്ജു ലേഡി സൂപ്പര്‍സ്റ്റാറായി പ്രേക്ഷക മനസിലും ഇടം നേടി. നൃത്തത്തിനോട് ഏറെ പാഷനുളള താരം ഷൂട്ടിംങ് തിരക്കുകള്‍ക്കിടയിലും നൃത്തപരിപാടികള്‍ക്ക് സമയം കണ്ടെത്തിയിരുന്നു.

 

Related posts