ആറാം തമ്പുരാനും, സല്ലാപവും, പിക്കറ്റ് 43 യും രജനീകാന്തിന്റെ തമിഴ് സിനിമ മുത്തുവും ഷൂട്ട് ചെയ്തത് ഒരേ ലൊക്കേഷനിലോ..?

സൂപ്പർതാരം മോഹൻലാൽ നായകനായി
മെഗാ ഹിറ്റായ ചലച്ചിത്രം ആറാം തമ്പുരാനും
മഞ്ജുവാര്യർ ദിലീപ് കൂട്ടുകെട്ടിൽ സൂപ്പർഹിറ്റായ സല്ലാപവും സൂപ്പർസ്റ്റാർ രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം മുത്തുവും യുവ താരം പൃഥ്വിരാജിന്റെ
പിക്കറ്റ് ഫോർട്ടി ത്രീ എന്ന ചിത്രവും
ഷൂട്ട് ചെയ്തത് ഒരേ ലൊക്കേഷനിൽ…

സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ലൊക്കേഷൻ വീഡിയോ
മൃദംഗ വിഷൻ പുറത്തുവിടുന്നു…

പാലക്കാടുള്ള ഒരു സ്ഥലമാണ്
ഇത്രയും പ്രശസ്തമായ നിരവധി സിനിമകൾ ഷൂട്ട് ചെയ്യപ്പെട്ട ഈ സുപ്രധാന ലൊക്കേഷൻ…

മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും
ഒരേപോലെ ഇഷ്ടപ്പെട്ട ഈ ലൊക്കേഷൻ
സിനിമകളുടെ തന്നെ ഒരു ഭാഗ്യ ലൊക്കേഷനായാണ് അറിയപ്പെടുന്നത്.

നിരവധി ചിത്രങ്ങൾ ഷൂട്ട് ചെയ്യപ്പെട്ട പാലക്കാട്ടെ ഒരു വലിയ പാലവും
അതിനോട് ചേർന്ന് നീണ്ടുകിടക്കുന്ന നെൽപ്പാടങ്ങളും അതിനുചുറ്റും
തിങ്ങി ഇടതൂർന്ന മരങ്ങളാൽ നിറഞ്ഞ
മലകളും കൂടിയുള്ള കണ്ടാൽ ഏതു പ്രേക്ഷകനെയും മനം കുളിർപ്പിക്കുന്ന
കാഴ്ച നൽകുന്ന ഒരു ലൊക്കേഷൻ ആയതുകൊണ്ടാണ് ഈ സ്ഥലത്തിന്
സിനിമാ പ്രവർത്തകർക്കിടയിൽ ഇത്രയും പ്രിയമേറുന്നത്.

സിനിമാപ്രവർത്തകർക്കൊപ്പം പ്രേക്ഷകരും ഈ ലൊക്കേഷൻ ഏറ്റെടുത്തതോടുകൂടി
പാലക്കാട്ടെ ഒരു ഭാഗ്യ ലൊക്കേഷൻ ആയി ഇത് മാറുകയാണ്.

സിറാജ് ഇബ്രാഹിം എന്ന വ്യക്തിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട
ഈ ലൊക്കേഷൻ വീഡിയോയാണ്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായികൊണ്ടിരിക്കുന്നത്.

വീഡിയോ കാണാനായി
ചുവടെ ചേർത്തിരിക്കുന്ന യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക….

Related posts

Leave a Comment