ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി കിടിലൻ ഫോട്ടോ ഷൂട്ടിൽ തിളങ്ങി നടി അന്ന രേഷ്മ രാജൻ

[Sassy_Social_Share]

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടി അന്ന രേഷ്മ രാജന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരിക്കുന്നത്. അങ്കമാലി ഡയറീസ് ൽ ലിച്ചി എന്ന കാരക്റ്ററിലൂടെ ആണ് അന്ന സിനിമ ലോകത്ത് എത്തുന്നത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു.


.ഇടയ്ക്കിടെ സോഷ്യൽ മീഡിയ വഴി പുത്തൻ ചിത്രങ്ങൾ താരം ആരധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.കടക്കരയുടെ തീമിലാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ..നീല ഫ്രോക്കിൽ അതീവ സുന്ദരിയായിട്ടാണ് താരം ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.ഹെയർ സ്റ്റൈലിലും ഡ്രസ്സ്‌ ലും എല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. നാടൻ പെൺകുട്ടി എന്ന തന്റെ സ്റ്റൈലിൽ നിന്നും കുറച്ചു വെത്യസ്തമായിട്ടാണ് ഇത്തവണ താരം ഫോട്ടോഷൂട്ടിലൂടെ എത്തിയിരിക്കുന്നത്.

നേഴ്സിങ് മേഖലയിൽ നിന്നും സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് അന്ന രാജൻ , കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കുന്നതിനിടെയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തുന്നത്.അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകം ,മധുരരാജാ ,ലോനപ്പന്റെ മാമോദിസ , അയ്യപ്പനും കോശിയും , അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ താരം വെള്ളിത്തിരയിൽ തിളങ്ങി നിൽക്കാൻ തരത്തിനു സാധിച്ചു.
അയ്യപ്പനും കോശിയുമാണ് അവസാനം അഭിനയിച്ച ചിത്രം.ഇടുക്കി ബ്ലാസ്റ്റേഴ്‌സ് തലനാരിഴ , രണ്ട് എന്നി ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Related posts