ആരാധകരുടെ കണ്ണുവെട്ടിക്കാന്‍ പര്‍ദ്ദയിട്ടു, ഒടുവില്‍ അസലാമു അലൈക്കും എന്ന് പറഞ്ഞയാളിനോട് തിരിച്ച് കൈകൂപ്പി താങ്ക് യൂ പറഞ്ഞുപോയെന്ന് ഹണി റോസ്

BY AISWARYA

പേരു പോലെ വ്യത്യസ്ത വേഷങ്ങളിലെത്തി മലയാളികളെ ഞെട്ടിച്ച താരമാണ് ഹണിറോസ്.
ബോയ്ഫ്രണ്ടിലൂടെയാണ് താരം സിനിമയിലേക്ക് ചേക്കേറുന്നത്. പിന്നീട് മലയാളം ഉള്‍പ്പടെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി ഹണി അഭിനയിച്ചു. മലയാളത്തില്‍ ഏറ്റവുമൊടുവിലെത്തിയത് മോഹന്‍ ലാലിന്റെ ഇട്ടിമാണിയിലും ബിഗ് ബ്രദറിലുമാണ്.പട്ടാംപൂച്ചി വരാല്‍, അക്വോറിയം തുടങ്ങിയ സിനിമകളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുളളത്. ഇപ്പോഴിതാ, ആരാധകരുടെ കണ്ണ് വെട്ടിച്ച് താന്‍ പര്‍ദ്ദയിട്ട് ലുലു മാളിലൂടെ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. പര്‍ദ്ദയിട്ട് നടന്നപ്പോഴുണ്ടായ അബദ്ധം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് വെളിപ്പെടുത്തിയത്.

‘ഞാന്‍ ലുലുവില്‍ സ്ഥിരം കറങ്ങുന്ന ആളാണ്. ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. പര്‍ദ്ദയൊക്കെ ഇട്ടാണ് ഞാന്‍ പോകാറ്. അങ്ങനെ ആദ്യമായിട്ട് ഞാന്‍ ലുലുവില്‍ പര്‍ദ്ദയിട്ട് നടക്കുകയാണ്. അച്ഛനോടും അമ്മയോടും ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ് നടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അപരിചിതനായ ഒരു മനുഷ്യന്‍ അടുത്ത് വന്നിട്ട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. തിരിച്ച് എന്തുപറയുമെന്നറിയാതെ ഞെട്ടിയ ഞാന്‍ കൈകൂപ്പി താങ്ക് യൂ എന്ന് പറഞ്ഞു. പിന്നെ എങ്ങനെയോ അവിടെ നിന്നും ഓടി. ഇങ്ങനെ ആരെങ്കിലും അടുത്ത് വന്ന് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തിരിച്ച് എന്താണ് പറയേണ്ടതെന്നും പെട്ടെന്ന് കിട്ടിയില്ല’, ഹണി റോസ് പറയുന്നു.

 

Related posts