ആകർഷകമായ വ്യക്തിത്വം..

ജീവിതവിജയത്തിന്റെ വൈവിധ്യമാർന്ന വഴികളിലൂടെ കടന്നു പോകുന്ന വീഡിയോ ആണ് ആകർഷകമായ വ്യക്തിത്വം.ബാല്യം മുതൽ ഉപബോധ മനസ്സിൽ കടന്നുകൂടിയിട്ടുള്ള തെറ്റായധാരണകളും നിഷേധാത്മക വികാരങ്ങളും പലരുടെയും ജീവിതത്തിൽ വിജയത്തിന് തടസ്സമായി നിലകൊള്ളുന്നു. ഈ തടസ്സങ്ങളെ എങ്ങനെ നീക്കി, ആകർഷകമായ വ്യക്തിത്വം കൈവരിച്ചുകൊണ്ട് ജീവിതവിജയത്തിലേക്കുയരാമെന്നാണ് രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും സൈക്കോളജിഷ്റ്റും മോട്ടിവേഷനൽ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ.അസീസ് മിത്തടി കാണിച്ചുതരുന്നത്.

ജീവിതത്തിൽ സന്തോഷവും സമാധാനവും എങ്ങനെ കൈവരിക്കാമെന്നതിനേക്കുറിച്ച് സൈക്കോളജിക്കൽ സോഷ്യൽ എക്സ്പെരിമെന്റിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കാം .
ഒന്നുമില്ലാത്ത അവസ്ഥയിൽനിന്ന് സ്വപ്നങ്ങൾ സ്വന്തമാക്കിയ അനേകം വ്യക്തികളെ നിങ്ങൾക്കു കാണാൻ കഴിയും. സോണി കമ്പനിയുടെ സഹസ്ഥാപകനായ അകിയോ മോറിറ്റ, യെമനിലെ പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്ന് റിലയൻസ് സാമ്രാജ്യത്തിന്റെ അധിപനായി ഉയർന്ന ധീരുഭായ് അംബാനി, പഠനവൈകല്യം മൂലം ഹൈസ്കൂൾ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന അവസ്ഥയിൽ നിന്ന് ലോകത്തിലെ വൻ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ വിർജിൻ ഗ്രൂപ്പിന്റെ സിഇഒ ആയി ഉയർന്ന റിച്ചാർഡ് ബ്രാൻസൻ, വാക്കുകൾ കൊണ്ട് അത്ഭുതം തീർത്ത ഹെലൻ കെല്ലർ തുടങ്ങി അനേകം വ്യക്തികളാണ് സ്വന്തം ജീവിതം കൊണ്ട് തന്നെ, അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിച്ചത്.

ജീവിതത്തിൽ പ്രതിസന്ധികളും

ജീവിതത്തിൽ പ്രതിസന്ധികളും ദുരിതങ്ങളും രോഗങ്ങളും വേദനകളുമുണ്ടാവുമ്പോൾ അവയെ നേരിട്ടുകൊണ്ട് വിജയം സ്വന്തമാക്കാം.

ജീവിതവിജയത്തിന്റെ പാഠങ്ങൾ പ്രകൃതിയിൽ നിന്നു പോലും പഠിക്കുവാൻ സാധിക്കും. അതിന് ഉദാഹരണമാണ്, ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ അമ്മ ജിറാഫ് കുഞ്ഞു ജിറാഫിനെ അഭ്യസിപ്പിക്കുന്ന വിധം.

ഒരാളുടെ ജീവിതവിജയവും ചിന്തകളും തമ്മിൽ വളരെയേറെ ബന്ധമുണ്ട്. മികച്ച ചിന്തകൾ മികച്ച വിജയം നേടിത്തരുമ്പോൾ നിഷേധാത്മക ചിന്തകൾ പരാജയത്തിലേക്ക് തള്ളിയിടുന്നു. ഇവിടെ ചിന്തകളെ എങ്ങനെ ക്രമീകരിച്ച് ഉയർന്ന സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാമെന്ന് മനശാസ്ത്രവിശകലനങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പറയുന്നുണ്ട്. ഒപ്പം വിജയത്തിന് തടസ്സമായിട്ട് നിൽക്കുന്ന മറ്റ് ഘടകങ്ങൾ ഏതൊക്കെയാണെന്നും അവയെ എങ്ങനെ നീക്കാമെന്നും നാം അറിയേണ്ടതുണ്ട്.

ഇന്ന് മലയാളികളെ പ്രായ, ലിംഗ ഭേദമെന്യേ ബാധിച്ചിരിക്കുന്ന പ്രശ്നമാണ് മാനസിക സമ്മര്‍ദം. ജോലിയിലും ദാമ്പത്യജീവിതത്തിലും പരീക്ഷയിലുമെല്ലാം പരാജയപ്പെടാൻ ഇതിടയാക്കുന്നു.

പല കാര്യങ്ങളും സമയത്ത് ചെയ്തു തീർക്കാൻ കഴിയാത്തത് ഇന്ന് പലരുടെയും പ്രശ്നമാണ്. സമയത്തെ ഫലപ്രദമായി മാനേജ് ചെയ്താൽ കുടുംബത്തിലും ജോലിയിലും പഠനരംഗത്തുമെല്ലാം കൂടുതൽ മികവും നേട്ടങ്ങളും സ്വന്തമാക്കാൻ സാധിക്കും. എത്ര പഠിച്ചിട്ടും മനസ്സിൽ നിൽക്കുന്നില്ലെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പഠനത്തിനും ചില രീതികളുണ്ട്. ആ രീതികൾ അവലംബിച്ചാൽ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി ഉന്നത വിജയം സ്വന്തമാക്കാൻ സാധിക്കും.. ഇന്റർവ്യൂകളിൽ വിജയിക്കാൻ വേണ്ട ഘടകങ്ങൾ, ഉയർന്ന സ്വപ്നങ്ങൾ സ്വന്തമാക്കുന്നതിനുള്ള വഴികൾ, മാറ്റിവയ്ക്കുന്ന ശീലം മാറ്റാം …

ഇന്നലെ എടുത്ത തീരുമാനങ്ങളാണ് ഒരാളുടെ ഇന്നത്തെ ജീവിതം നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച തീരുമാനങ്ങൾ എടുക്കാം…. ഓരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ചും കഴിവുകളെ മെച്ചപ്പെടുത്തിക്കൊണ്ടും കുറവുകളെ പരിഹരിച്ചുകൊണ്ടുമുള്ള ജീവിതം മികച്ച വ്യക്തിത്വത്തിലൂടെ ജീവിതത്തിൽ ഉന്നതവിജയം നേടിത്തരും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +918086901879, +919048701357.
AMF-HAPPINESS AND MIND RESEARCH CENTRE. NELLIKATTA.KASARAGOD.
+918086901879.

We are conducting following training classes world wide
NLP(NEURO LINGUISTIC PROGRAMMING)
key benefits

 • improve confidence
 • Eradicate fears
 • improve communication skill
 • unlimited energy
 • learn mind process,laws of attraction,and power of subconscious mind etc….
  etc…
  TA Psychology (Transnational Analysis)
  key benefits
 • psychology of communication
 • remove and understand common errors in communication
 • relationship psychology etc…

EFFECTIVE PUBLIC SPEAKING
KEY BENEFIT

 • PRESENTATION SKILL
 • REMOVE 7 ERRORS
 • YOU CAN FACE EVEN BIG CROWD
 • COMMUNICATION SKILL

SALES MASTERY
_ Psychology of customer
_ customers hot buttons
_ Rapport building
ETC

PARENTING

HAPPY COUPLES etc.

Related posts

Leave a Comment