അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച ന​ട​പ​ടി ഇ​ന്ത്യ ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി

[Sassy_Social_Share]

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച ന​ട​പ​ടി ഇ​ന്ത്യ ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍​ക്കും ച​ര​ക്കു​വി​മാ​ന​ങ്ങ​ള്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മ​ല്ല.
നേ​ര​ത്തെ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള നി​രോ​ധ​നം ന​വം​ബ​ർ 30 വ​രെ നീ​ട്ടി​യി​രു​ന്നു. ഈ ​തീ​യ​തി​യാ​ണ് നി​ല​വി​ൽ ഡി​സം​ബ​ർ 31 ലേ​ക്ക് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​യ​ർ ബ​ബി​ൾ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സി​ന് ത​ട​സ​മു​ണ്ടാ​കി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബ​ഹ്‌​റി​ൻ, ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ൻ, കാ​ന​ഡ, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, ഇ​റാ​ക്ക്, ജ​പ്പാ​ന്‍, കെ​നി​യ, മാ​ല​ദ്വീ​പ്, നൈ​ജീ​രി​യ, ഒ​മാ​ൻ, ഖ​ത്ത​ര്‍, യു​ക്രെ​യ്ൻ,യു​എ​ഇ, യു​കെ, യു​എ​സ്എ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യാ​ണ് എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യു​മാ​യി എ​യ​ർ ബ​ബി​ൾ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ണി​ന് പി​ന്നാ​ലെ മാ​ര്‍​ച്ച് 25-നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​ഭ്യ​ന്ത​ര – അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. മെ​യ് 25-ന് ​ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി.

Related posts