BY AISWARYA
ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ സാന്ത്വനം സിരീയല്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായെന്നു പ്രേക്ഷകരും അറിഞ്ഞു കാണില്ല. കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വത്തിന്റെ ഒന്നാം വാര്‍ഷികം. ഏഷ്യാനെറ്റ് കൂടാതെ ഡിസ്നി ഹോട്സ്റ്ററിലും പരമ്പര സ്ട്രീമിംഗും ചെയ്യുന്നു. തമിഴ് സീരിയല്‍ പാണ്ടിയന്‍ സ്ട്രെസ്സിന്റെ റീമേക്ക് ആണ് സാന്ത്വനം പരമ്പര.ഷോയ്ക്ക് ഏറ്റവും കൂടുതല്‍ TRP റേറ്റിംഗുകളുണ്ട്. പരമ്പരയില്‍ ‘ശിവാഞ്ജലി’ എന്നറിയപ്പെടുന്ന സജിന്‍- ഗോപിക അനില്‍ എന്നിവരുടെ ജോഡിയും ജനപ്രിയമാണ്. വാര്‍ഷികത്തില്‍ സീരിയലിലെ വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗോപിക അനില്‍.
പരമ്പരയില്‍ അഞ്ജലി ശിവറാമായിട്ടായിരുന്നു ഗോപിക പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ഈ സന്തോഷം സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂ ടെയാണ് താരം പങ്കുവെക്കുന്നത്.
അഭിനയം എന്റെ തൊഴില്‍ അല്ല പക്ഷേ അത് എനിക്ക് വാക്കുകളാല്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ആണ് തരുന്നതെന്നും കുറിപ്പില്‍ ഗോപിക പറയുന്നു. കൂടാതെ പരമ്ബരയിലെ സഹതാരങ്ങള്‍ക്കും, മറ്റ് അംഗങ്ങള്‍ക്കും ഗോപിക സന്തോഷത്തോടെ നന്ദി അറിയിക്കുന്നുമുണ്ട്.
ഗോപികയുടെ കുറിപ്പിങ്ങനെ,,,,
”സാന്ത്വനത്തിന്റെ ഒരു വര്‍ഷം.. സാന്ത്വനത്തിലെ എന്റെ ആദ്യദിനം ഇന്നലെ എന്നപോലെ തോനുന്നു. ഇത്രയും മനോഹരമായ പ്ലാറ്റ്ഫോം ഒരുക്കിത്തന്നതിന് ഏഷ്യാനെറ്റിന് ഞാന്‍ നന്ദി പറയുന്നു. രഞ്ജിത്ത് സാര്‍, ആദിത്യന്‍ സാര്‍, ചിപ്പി ചേച്ചി, സജി സൂര്യ തുടങ്ങി, എനിക്ക് അഞ്ജലി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ അവസരംതന്ന എല്ലാവര്‍ക്കും സന്തോഷത്തോടെ നന്ദി പറയുകയാണ്. പ്രത്യേകിച്ചും ആദിത്യന്‍ സാറിനേയും, സ്‌ക്രിപ്റ്റ് റൈറ്റര്‍ ജോയ് പള്ളശേരി സാറിനേയും, ക്യാമറാമാന്‍ അലെക്സ് ജോസിനേയും.
സാന്ത്വനത്തിന്റെ ഈ മനോഹരമായ ഫലത്തിനായി ശരിക്കും പരിശ്രമിക്കുന്ന എല്ലാ ടീം അംഗങ്ങള്‍ക്കും, സ്റ്റുഡിയോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിനും ഞാന്‍ നന്ദി പറയുന്നു. എല്ലാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും പ്രധാനപ്പെട്ടവരാണ്. പ്രത്യേകിച്ചും എനിക്ക് ഡബ്ബ് ചെയ്യുന്ന പാര്‍വതി പ്രകാശിന്. അവരില്ലാതെ ഞങ്ങളാരും പൂര്‍ണ്ണരാകുന്നില്ല.
അഭിനയം എന്റെ തൊഴില്‍ അല്ല. പക്ഷെ അത് എനിക്ക് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത സന്തോഷമാണ് നല്‍കുന്നത്. ശാരീരികമോ, മാനസികമോ ആയി എത്ര മോശം ദിവസമാണെങ്കിലും, ഒരു ഷൂട്ടിംഗ് ദിവസം എന്നത് എനിക്ക് ഏറെ സന്തോഷവും സംതൃപ്തിയും തരുന്ന ഒന്നായിരിക്കും. കൂടാതെ എന്നെ വളരെയേറെ പിന്തുണയ്ക്കുന്ന സഹതാരങ്ങളോടും സന്തോഷത്തോടെ നന്ദി പറയുകയാണ്. നിങ്ങള്‍ ഓരോരുത്തരോടുമൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതയാണ്”.