അങ്ങനെ ഒരു ജീവിതം ഞാൻ സ്വപ്നംപോലും കണ്ടിരുന്നില്ല. പക്ഷെ! മനസ്സ് തുറന്ന് അനുശ്രീ!

അനുശ്രീ മലയാളികളുടെ പ്രിയപ്പെട്ട നായികയാണ്. ഒരു റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം വലുതും ചെറുതുമായ നിരവധി വേഷങ്ങള്‍ താരം ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയിൽ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് നടി.

സിനിമയുടെ ഗ്ലാമറും ഫാഷനും വളരെ വൈകി ആസ്വദിച്ചു തുടങ്ങിയ നടി കൂടിയാണ് അനുശ്രീ. നാടന്‍ പെണ്‍കുട്ടി എന്നായിരുന്നു പൊതുവെ അനുശ്രീയെന്ന് കേള്‍ക്കുമ്പോളേ എല്ലാവര്‍ക്കും. എന്നാല്‍ പിന്നീട് ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ആ പേര് അനുശ്രീ മാറ്റിയെടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറല്‍ ആയി മാറാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച് ഒരു ഫോട്ടോയും അതിന് നടി നല്‍കിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.


‘ഒരു നടിയുടെ ഗ്ലാമര്‍ ജീവിതം ഞാന്‍ ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ല. ട്രേഞ്ച് കോട്ട് ധരിച്ച്, അള്‍ട്ട് ക്രൂള്‍ സണ്‍ഗ്ലാസ് വച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. ഒരു അഭിനേതാവ് ആവണം എന്ന് മാത്രമാണ് ഞാന്‍ സ്വപ്‌നം കണ്ടത്. ഒരു നല്ല അഭിനേതാവ്. പക്ഷെ ഈ വസ്ത്രധാരണ രീതി എന്നെ ഇനിയും വലിയത് സ്വപ്‌നം കാണാന്‍ പ്രേരിപ്പിയ്ക്കുന്നു. എന്നില്‍ പ്രചോദനം ചെലുത്തിയതിന് നന്ദി’.- എന്നാണ് അനുശ്രീ ചിത്രത്തിനൊപ്പം കുറിച്ചത്.

Related posts